ജനകീയ ശുചീകരണ ക്യാമ്പയിൻ
കൊല്ലം: മഴക്കാലരോഗപ്രതിരോധം ലക്ഷ്യമാക്കി ജില്ലയിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ശുചിത്വവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുന്നതിന് ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കം. ഇതിന്റെ ഭാഗമായി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ആശുപത്രി പരിസരങ്ങളിലെ മാലിന്യനീക്കം, വെള്ളക്കെട്ട് ഒഴിവാക്കൽ, കൊതുക് വളരാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ ശുചീകരണം, വാർഡുകളും പൊതുപ്രദേശങ്ങളും അണുവിമുക്തമാക്കൽ തുടങ്ങിയവ നടപ്പാക്കും. ശുദ്ധമായ കുടിവെള്ള സൗകര്യം, പരാതികൾ രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന, ലാബ് സേവനങ്ങളുടെ കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.