അവധിക്കാല വായനക്കളരി

Sunday 17 May 2026 1:30 AM IST

കോട്ടയം ..ചാന്നാനിക്കാട് മഹാത്മാ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള അവധിക്കാല വായനക്കളരി എഴുത്തു കാരനും പ്രഭാഷകനുമായ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്തു പ്രസംഗകലയെ കുറിച്ച് പഠനക്ലാസും നയിച്ചു. ക്യാമ്പ് ഡയറക്ടർ കെ എം ഭൂവനേശ്വരി അമ്മ അധ്യക്ഷത വഹിച്ചു പ്രസിഡൻ്റ് ടി.എ രാജേഷ് സെക്രട്ടറി കെ എസ് സജീവ് എന്നിവർ പ്രസംഗിച്ചു .

മെയ് 20 വരെ ടെൻസിങ്ങ് കുമരകം ,സിജു ദേവയാനി ,ഡോ. രാജേഷ് പുതുമന , കെ എൻ . മഞ്ജുഷ ടീച്ചർ പ്രസാദ് നന്തുണി എന്നിവർ വിവിധ വിഷയങ്ങളിൽ പഠനക്ലാസുകൾ നയിക്കും .