പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Monday 18 May 2026 1:06 AM IST
ചങ്ങനാശേരി : പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും അന്യായ വിലവർദ്ധനയ്‌ക്കെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച് നാസർ ഉദ്ഘാടനം ചെയ്തു. തോമസ് അക്കര, പി.കെ രാജു, പി.എച്ച് അഷ്‌റഫ്, അംബിക വിജയൻ, എൻ.ഹബീബ്, അൻസാരി ബാപ്പു, ലൈജു, സണ്ണി കുര്യാക്കോസ്, നജീബ് റഹ്മാൻ, റോയി കിഴക്കേക്കുറ്റ്, പി.എൻ അമീർ, ഷെമി ബഷീർ, ജയിംസ് കുട്ടി തോമസ് എന്നിവർ പങ്കെടുത്തു.