അപേക്ഷ ക്ഷണിച്ചു
Monday 18 May 2026 12:08 AM IST
കോട്ടയം : ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരിയിലെ ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കും നാട്ടകത്തെ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്കും പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സമീപത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30. സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. ഫോൺ: 0481 2562503.