പ്രചാരണ വാഹനം അപകടത്തിൽപെട്ടു
Monday 18 May 2026 12:10 AM IST
ചങ്ങനാശേരി : നിയുക്ത എം.എൽ.എ വിനു ജോബിന്റെ നന്ദി പര്യടന വാഹനം അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് തൃക്കൊടിത്താനം മംഗലം ഭാഗത്തെ ഇറക്കത്തിൽ വച്ച് ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. സമീപത്തെ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ജീപ്പിനു മുകളിലെ ഷീറ്റ് ഇളകി വീണ് പഞ്ചായത്ത് മെമ്പർമാരായ ജയിംസ് പതാരംചിറയ്ക്കും റോസമ്മ ബാബുവിനും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനു ജോബിനൊപ്പം തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശേരി, പഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചാമക്കാല, ബീനാ ഹരിഹരൻ, കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർക്ക് പരിക്കുകളില്ല.