കാർ വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് തകർത്തു

Monday 18 May 2026 1:20 AM IST

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റുകൾ ഇടിച്ചുതകർത്തു. കാർ അലുമിനിയം ഗാർഡിൽ ഇടിച്ചുനിന്നതിനാൽ 30 അടി താഴ്ചയിലേക്ക് മറിയാതെ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലപ്പാറ-കാഞ്ഞിരമറ്റം റോഡിൽ വടകര അമ്മംകുന്ന് വളവിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. വരിക്കാംകുന്ന് നീർപ്പാറക്കാലായിൽ സുനിൽ ജോസഫ് (51), ഇയാളുടെ സുഹൃത്തും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പ്രധാന റോഡിലേക്ക് വൈദ്യുതി കമ്പികൾ പൊട്ടിവീണതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.