വായനക്കളരി സമാപനം
Tuesday 02 June 2026 12:01 AM IST
കുറിച്ചി : കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുറിച്ചി എ.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ എട്ടുദിവസങ്ങളായി നടന്നുവന്ന വായനക്കളരിയുടെ സമാപന സമ്മേളനം വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ മുഖ്യപ്രസംഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രഞ്ജൻ രവീന്ദ്രൻ സമാപന പ്രസംഗം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജഗോപാൽ ഇംഗ്ലീഷ് ആഗോള ഭാഷ എന്ന വിഷയത്തിൽ ക്ലാസെടുത്തു. പ്രിൻസിപ്പൾ വി.അരുൺ, ഹെഡ്മിസ്ട്രസ് എൻ.ഡി ബിന്ദു, സെക്രട്ടറി എൻ.ഡി ബാലകൃഷ്ണൻ, സാജൻ വാഴച്ചിറ, ബാലകൃഷ്ണപിള്ള, കെ.എ പ്രസന്നകുമാർ, സുരേന്ദ്രൻ സുരഭി, പി.പി മോഹനൻ, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു.
.