അഭയൻ അനുസ്മരണം

Tuesday 02 June 2026 12:02 AM IST

പൊൻകുന്നം : അഭയൻ സ്മാരക കേന്ദ്രം സംഘടിപ്പിച്ച അഭയൻ അനുസ്മരണം ജനകീയ വായനശാലയിൽ നടന്നു. ആസ്‌ക് മാനേജിംഗ് ട്രസ്റ്റി എ. ആർ. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ആസ്‌കിന്റെ വാർഷിക പ്രസിദ്ധീകരണം പി.കൃഷ്ണപ്രസാദ് പ്രകാശനം ചെയ്തു. ആദിത്യ എൻ.ആർ പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ അവതരിപ്പിച്ചു. സാംസ്‌കാരിക കേരളം പ്രശ്നങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തിൽ കഥാകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകൻ ചെരുവിൽ പ്രഭാഷണം നടത്തി.ഗോപിക സന്തോഷ്, അവനി എസ്, ശാരിക എസ്, അമൃതവർഷിണി എന്നിവർ കവിതകൾ ആലപിച്ചു.