പഠനോപകരണ വിതരണം
Tuesday 02 June 2026 12:59 AM IST
വൈക്കം: എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറെക്കര ശാഖയിലെ അംഗങ്ങളുടെ കുട്ടികൾക്ക് യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി രമേശ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശാഖാ സെക്രട്ടറി കെ.ജി. രാമചന്ദ്രൻ അനുമോദിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.വി. ബിനീഷ് വനിതാസംഘം പ്രസിഡന്റ് സിനി രവി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സി.ബി.ലിബിൻ, സെക്രട്ടറി ആർ.രാഹുൽ, വി.എൻ.റെജിമോൻ എന്നിവർ സംസാരിച്ചു.