ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

Wednesday 22 January 2025 12:16 AM IST
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചന്ദ്രൻ തിരുവലത്ത്',ഷബ്‌ന റഷീദ്, ധനീഷ് ലാൽ, സുധാകമ്പളത്ത്, ബാബു നെല്ലുളി, പി. ശിവദാസൻ നായർ, കൗലത്ത് അസ്‌ലം, ഷൈജ വളപ്പിൽ, നജീബ് പാലക്കൽ, സിഎം ഷാജി, എം.കെ.മോഹൻദാസ്, സി.വി.സംജിത്ത്, എം ബാബുമോൻ, ജനാർദ്ദനൻ കളരിക്കണ്ടി, ടി ചക്രായുധൻ, കേളൻ നെല്ലിക്കോട്,എ. ഭക്തോത്തമൻ, അക്ബർഷാ എന്നിവർ പ്രസംഗിച്ചു. യു.സി. പ്രീതി സ്വാഗതവും സജിത ഷാജി നന്ദിയും പറഞ്ഞു.