കെ.പി.എസ്.ടി.എ സമ്മേളനം

Wednesday 22 January 2025 12:02 AM IST
സെറ്റോ ആഹ്വാനം ചെയ്ത പണിമുടക്ക് കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.പി.എസ്.ടി.എ) താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണ കുടിശ്ശിക എന്നിവ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.സിജു അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് ടി.ടി.ബിനു മുഖ്യപ്രഭാഷണം നടത്തി. ഒ.കെ.ഷെറീഫ്, ബെന്നി ജോർജ്, പി.എം. ശ്രീജിത്ത്, പി. രാമചന്ദ്രൻ, ഷാജു.പി.കൃഷ്ണൻ, ഇ.കെ സുരേഷ്, എം.കൃഷ്ണമണി, സുജേഷ്.കെ.എം , മണി.കെ.എം, മനോജ് കുമാർ കെ.പി , സുധീർകുമാർ , പി.കെ മനോജ് കുമാർ, ചിത്രാരാജൻ എന്നിവർ പ്രസംഗിച്ചു.