കെ. കരുണാകരൻ അടിയോടി അനുസ്മരണം

Thursday 13 March 2025 12:02 AM IST
കെ. കരുണാകരൻ അഭിയോടിയുടെ ഫോട്ടോ അനാച്ഛാദനം തൂണേരിപെൻഷൻ ഭവനിൽ കെ.എസ്.എസ്.പി.യു. തൂണേരി ബ്ലോക്ക് പ്രസിഡണ്ട് പി. കരുണാകര കുറുപ്പ് നിർവ്വഹിക്കുന്നു.

നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരി പെൻഷൻ ഭവനിൽ മുൻ സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ അടിയോടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു. ബ്ലോക്ക് പ്രസിഡന്റ് പി.കരുണാകര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ദാമു , ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രമണി, എം.പി. സഹദേവൻ, ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, ടി.കെ. രാഘവൻ, എം.കെ. രാധ, ടി.അബ്ദുറഹ്മാൻ, പി.വി. വിജയകുമാർ, ടി.രാജൻ, വി.രാജലക്ഷ്മി, വാസു പുതിയോട്ടിൽ, പി.ലക്ഷ്മി, ടി. പീതാംബരൻ, പി.കെ. സുജാത എന്നിവർ പ്രസംഗിച്ചു. കെ.കരുണാകരൻ അടിയോടിയുടെ ഫോട്ടോ അനാച്ഛാദനം ബ്ലോക്ക് പ്രസിഡന്റ് പി.കരുണാകര കുറുപ്പ് നിർവഹിച്ചു.