ലഹരിക്കെതിരെ കാമ്പയിൻ
Saturday 29 March 2025 12:02 AM IST
രാമനാട്ടുകര: ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിൻ കോഴിക്കോട് ഫാറൂഖ് കോളേജിൽ തുടക്കമായി. എൻ.എസ്.എസ് വോളണ്ടിയേഴ്സ് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു. പ്രിൻസിപ്പൽ ഡോ. കെ.എ ആയിഷ സ്വപ്ന ഉദ്ഘടനം ചെയ്തു. എൻ.എസ്.എസ് കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ് മുഖ്യാതിഥിയായി. ലഹരിക്കെതിരെ ബോധവത്ക്കരണം നൽകി മുഴുവൻ വിദ്യാർത്ഥികളെയും കാമ്പയിനിന്റെ ഭാഗമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കോളേജ് നടപ്പിലാക്കുന്നത്. ഡോ. എം. അബ്ദുൽ ജബ്ബാർ, പ്രൊഫ. ഉമ്മർ.സി, ഡോ. മൻസൂറലി. ടി. ഡോ. വാഹിദ ബീഗം തുടങ്ങിയവർ പ്രസംഗിച്ചു. അമൽ, റാജിദ, നിവേദ്യ എന്നിവർ നേതൃത്വം നൽകി.