ആദരിക്കലും കവിയരങ്ങും

Thursday 30 April 2026 12:22 AM IST
എം.പി അസൈനെ കെഎസ്പിയു ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

മുക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലബാർ മേഖലയിൽ സ്ഥാപിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും പ്രധാന പങ്കുവഹിച്ച എം.പി അസൈനെ മുക്കം ബ്ലോക്ക് കമ്മറ്റി ആദരിച്ചു. കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായാണ് കെ.എസ്.പി.യു. ജില്ലാ രക്ഷാധികാരിയും കവിയും പാലിയേറ്റീവ് പ്രവർത്തകനും സഹകാരിമെല്ലാമായ എം.പി അസൈനെ ആദരിച്ചത്. കവിയരങ്ങും സംഘടിപ്പിച്ചു. കെ.എസ്.പി.യു.ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് പൊന്നാട അണിയിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വി. വീരാൻകുട്ടി ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. എൻ. ബാലകൃഷ്ണൻ, എ.എം. ജമീല, എ.പി മുരളീധരൻ, പി. അബ്ദുൾഖാദർ എന്നിവർ പ്രസംഗിച്ചു.