കുടിവെള്ള പദ്ധതി: യോഗം ചേർന്നു

Saturday 09 May 2026 12:02 AM IST
കാരശ്ശേരിയിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ചേർന്ന വിവിധ പദ്ധതി നടത്തിപ്പുക്കാരുടെ യോഗത്തിൽ നിന്ന്

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിന് പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പുകാരുടെ യോഗം ചേർന്നു. സംസ്ഥാന ജലവിഭവ വകുപ്പ് കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസി മുഖേന നടപ്പിലാക്കിവരുന്ന കുടിവെള്ള പദ്ധതികളുടെ നവീകരണവും പുനരുദ്ധാരണവുമായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഡബ്ല്യു.എസ്.എ പ്രോജക്ട് മാനേജർ ജോർജ് മാത്യു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിപ്സ ജോബിൻ, പഞ്ചായത്ത് അംഗങ്ങളായ സജി തോമസ്, ജംഷിദ് ഒളകര, വാർഡ് മെമ്പർമാർ, പ്രോജക്ട് എൻജിനിയർമാരായ എൽദോ ജോസ്, ടി.എസ് സുരേഷ് , അക്കൗണ്ടന്റ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.