അനുസ്മരണം നടത്തി
Wednesday 13 May 2026 12:30 AM IST
പുൽപ്പള്ളി: സി.പി.എം .പുൽപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എൻ.സുബ്രഹ്മണ്യൻ, പി.കെ.മാധവൻ അനുസ്മരണം നടത്തി. സി.ഭാസ്‌കരൻ , പി.കെ.മാധവൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ പരിപാടി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടിയേറ്റ മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളാണ് പി.കെ മാധവനും കെ എൻ സുബ്രഹ്മണ്യനും. അനുസ്മരണത്തിനൊപ്പം നടന്ന പാർട്ടി ക്ലാസിന് കെ.ടി.കുഞ്ഞിക്കണ്ണൻ നേതൃത്വം നൽകി പി.ജെ.പൗലോസ് അദ്ധ്യക്ഷനായി.എം.എസ് .സുരേഷ് ബാബു , രുഗ്മിണി സുബ്രഹ്മണ്യൻ, ഇ .കെ.ബാലകൃഷ്ണൻ, ബിന്ദു പ്രകാശ്, ,സജി മാത്യു, സി.പി.വിൻസെന്റ്, ബൈജു നമ്പിക്കൊല്ലി, പി.എ. മുഹമ്മദ് പ്രസംഗിച്ചു .