തണൽ ഇ.ഐ.സി മെഡിക്കൽ ക്യാമ്പ്
Sunday 17 May 2026 12:50 AM IST
കൊടുവള്ളി: കുട്ടികളിലെ വളർച്ചാ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി കൊടുവള്ളി തണൽ ഏർലി ഇൻ്റർവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ് വയസിന് താഴെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബൂലൈസ് മുഖ്യാതിഥിയായിരുന്നു. തണൽ ചെയർമാൻ ഇ.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഹസീന ബഷീർ മേപ്പാല, കെ.പി. നാസർ, ഒ.ടി. സുലൈമാൻ, കോയിലാട്ട് അബ്ദുറഹ്മാൻ, പി. മജീദ്, റൈന സൈനുദ്ദീൻ, സി.കെ. കുൽസു, എ.പി. സിദ്ദീഖ് പ്രസംഗിച്ചു. ഒ.പി റഷിദ് സ്വാഗതവും റോഷ്നി ബാനു നന്ദിയും പറഞ്ഞു.