കുടുംബ സംഗമം സംഘടിപ്പിച്ചു

Sunday 17 May 2026 12:16 AM IST
സ്പർശം 2026 രോഗി കുടുംബ സംഗമം പുൽപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

പുൽപ്പള്ളി: കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്പർശം 2026' രോഗി കുടുംബ സംഗമം മാനവികതയുടെയും ഒത്തുചേരലിന്റെയും പ്രതീകമായി. പുൽപ്പള്ളി തിരുഹൃദയ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡന്റ് എൻ. യു. ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. ജോഷി പുൽപ്പയിൽ മുഖ്യ പ്രഭാഷണം നടത്തി. ജോബിഷ് യോഹന്നാൻ, മത്തായി, ആതിര, കെ.ജി. സുകുമാരൻ, അർച്ചന സതീഷ്, ജെസി ജൂഡ് പ്രസംഗിച്ചു. മാധവൻ കൊട്ടിലിങ്കൽ, ഷിനോജ് വർഗീസ്, ബെന്നി തട്ടാമ്പറമ്പിൽ, മെറിൻ ചെറിയാൻ നേതൃത്വം നൽകി.