താക്കോൽദാനം നിർവഹിച്ചു

Tuesday 19 May 2026 12:45 AM IST
എളേറ്റിൽ ഒഴലക്കുന്നിൽ നിർമ്മിച്ച വിടിൻ്റെതാക്കോൽ ദാനം ബൈതുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് നിർവഹിക്കുന്നു

എളേറ്റിൽ: ബൈതുൽ സകാത്ത് കേരളയും പ്രാദേശിക ബൈതുൽ സകാത്ത് കമ്മിറ്റിയും ചേർന്ന് സുമനസുകളുടെ സഹകരണത്തോടെ കിഴക്കോത്ത് പഞ്ചായത്തിലെ ഒഴലക്കുന്നിൽ ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ബൈതുൽ സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് നിർവഹിച്ചു. ഒഴലക്കുന്ന് മഹല്ല് പ്രസിഡന്റ് അബ്ദുറസാഖ് താക്കോൽ ഏറ്റുവാങ്ങി. എളേറ്റിൽ പ്രാദേശിക സകാത്ത് കമ്മിറ്റി ചെയർമാൻ ആർ.കെ. അബ്ദുൽ മജിദ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി നരിക്കുനി ഏരിയ പ്രസിഡന്റ് ടി. അബ്ദുന്നാസർ, നിർമ്മാണ കമ്മിറ്റി ചെയർമാൻ സുലൈമാൻ എന്നിവർ പ്രസംഗിച്ചു. നിർമ്മാണക്കമ്മിറ്റി കൺവീനർ എം.എ. റഷീദ് സ്വാഗതവും ആർ.കെ. ഫസ്‌ലുൽ ബാരി നന്ദിയും പറഞ്ഞു.