ജൈവ വൈവിദ്ധ്യ ദിനം ആചരിച്ചു

Thursday 21 May 2026 12:43 AM IST
ജെെവ വെെവിദ്ധ്യ ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് മിനി മീറ്റിംഗ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിച്ചു. ജൈവവൈവിദ്ധ്യ ബോർഡും ജില്ലാപഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതിയും സംയുക്തമായാണ് സംഘടിപ്പിച്ചത്. കടലുണ്ടി, കായണ്ണ, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി എന്നീ തദ്ദേശസ്ഥാപനങ്ങളുടെ ബി.എം.സികൾ ജൈവവൈവിദ്ധ്യ സംരക്ഷണ മാതൃകകൾ അവതരിപ്പിച്ച് ആശയങ്ങൾ പങ്കുവച്ചു. തുടർന്ന് ചർച്ചകളും സാങ്കേതിക സെഷനുകളും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബൽക്കീസ്, ബാലാമണി, സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്റർ ആർ.കീർത്തി, സെക്രട്ടറി വി കെ മുരളി പങ്കെടുത്തു.