പ്ലസ് വൺ ഓറിയന്റേഷൻ ക്ലാസ്
Thursday 21 May 2026 12:53 AM IST
മുക്കം: എസ്.എസ്. എൽ.സി പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നവർക്കായി മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ മണാശ്ശേരി എം.കെ.എച്ച്.എം.എം. ഒ ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ ഓറിയന്റേഷൻ ക്ലാസ് 'ദിശാസൂചകം' സംഘടിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷ അഡ്വ.കെ.പി ചാന്ദ്നി ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ മനീഷ ഉള്ളാട്ടിൽ അദ്ധ്യക്ഷയായി. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ഭവന വിനോദ്, കൗൺസിലർമാരായ ലീല പുൽപ്പറമ്പിൽ,
ഉഷ കുമാരി, സുനിൽ പൊയ്യേരി, ബിന്ദുരാജൻ, മുക്കം മുസ്ലീം ഓർഫനേജ് സി.ഇ. ഒ വി.അബ്ദുള്ളകോയ ഹാജി, പ്രിൻസിപ്പൽ ഡോ. ഒ.വി അനൂപ്, പി.ടി. എ പ്രസിഡന്റ് സലാം ചാലിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.മീറാൻ പ്രസംഗിച്ചു.