യുക്തിവാദിസംഘം കുടുംബ സംഗമം

Saturday 23 May 2026 12:02 AM IST
യുക്തിവാദിസംഘം

മാനന്തവാടി: യുക്തിവാദിസംഘം ഉത്തരമേഖലാ കുടുംബസംഗമം 'ഇമ്പം2026' ഇന്നും നാളെയും മാനന്തവാടി കല്ലുമൊട്ടംകുന്ന് നിലാര ഹിൽസ് റിസോർട്ടിൽ നടക്കും. ഇന്ന്ഉച്ചയ്ക്ക് 12ന് സംസ്ഥാന പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 'ചരിത്രം ഉറങ്ങുന്ന വയനാട്' എന്ന വിഷയത്തിൽ മാദ്ധ്യമപ്രവർത്തകൻ ഒ.കെ. ജോണിയും 'മനസ് എന്ന വിസ്മയം' എന്ന വിഷയത്തിൽ ഡോ. സുരഭി സുരേന്ദ്രനും ക്ലാസെടുക്കും. നാളെ അവനി ബിസൽ 'ഫ്രം ഗോഡ് ടു അൽഗോരിതം' എന്ന വിഷയത്തിൽ സംസാരിക്കും. രാജീവ് മേമുണ്ട മാജിക് ഷോ അവതരിപ്പിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഡയറക്ടർ ഗംഗൻ അഴീക്കോട്, പ്രോഗ്രാം ചെയർമാൻ എം.കെ. നരേന്ദ്രൻ, ജനറൽ കൺവീനർ എം. ദിവാകരൻ, പ്രോഗ്രാം കൺവീനർ എം. മുകുന്ദകുമാർ, എം.കെ. അശോക് കുമാർ എന്നിവർ അറിയിച്ചു.