ചേലോടെ ചാലിയാർ സന്ദേശ യാത്ര
Saturday 23 May 2026 12:12 AM IST
രാമനാട്ടുകര: മാലിന്യമുക്ത നവകേരളം, സ്വച്ച് സർവേഷൻ പദ്ധതികളുടെ ഭാഗമായി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ജലസ്രോതസുകൾ ശുചീകരിച്ച് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ചാലിയാർ ജനകീയ ശുചീകരണ കാമ്പെയിൻ സന്ദേശയാത്ര നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലി, ഡെപ്യൂട്ടി ചെയർപേഴ്സൺ വി. മിഥുഷ , കെ കെ മുഹമ്മദ് കോയ,ഫൈസൽ പള്ളിയാളി, സജിന റഷീദ്, വി. ലത്തീഫ്, ഹാരിസ് പി പി, ആയിഷ ജെസ്ന, മണ്ണൊടി രാജീവ്, പി റംല, സെക്രട്ടറി പി.ശ്രീജിത്ത് , ക്ലീൻ സിറ്റി മാനേജർ ഷജിൽ കുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ സി. ഹംസക്കോയ എന്നിവർ നേതൃത്വം നൽകി. പരുത്തിപ്പാറയിൽ നിന്ന് ആരംഭിച്ച സന്ദേശയാത്ര കോടമ്പുഴയിൽ സമാപിച്ചു