ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Saturday 23 May 2026 12:24 AM IST
ഫറോക്ക് അസിസ്റ്റന്റ് ലേബർ ഓഫീസ്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ കേരള ഷോപ്സ് & എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള ലേബർ രജിസ്ട്രേഷൻ ക്യാമ്പ് അസിസ്റ്റന്റ് ലേബർ ഓഫീസർ അബീത പുഷ്​പോദരൻ ഉദ്ഘാടനം ചെയ്യുന്നു ​

രാമനാട്ടുകര​: ഫറോക്ക് അസി. ലേബർ ഓഫീസ്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള ലേബർ രജിസ്ട്രേഷൻ ക്യാമ്പ് അസി. ലേബർ ഓഫീസർ അബീത പുഷ്​പോദരൻ ഉദ്ഘാടനം ചെയ്തു,​ കെ. വി .വി. ഇ. എസ്‌ രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി .എം അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു, യൂണിറ്റ് ജനറൽ സെക്രട്ടറി കെ .കെ വിനോദ് കുമാർ, അസ്‌ലം പാ​ണ്ടികശാല, പി .ടി ചന്ദ്രൻ, സി ദേവൻ, സിദ്ദിഖ് മച്ചിങ്ങൽ, സി സന്തോഷ് കുമാർ, സി .കെ നാസർ, സി .പി അജയ് കുമാർ എന്നിവർ പങ്കെടുത്തു.