കടുവ: മീനങ്ങാടി ഒരപ്പുവയലിൽ കൂട് സ്ഥാപിച്ചു

Saturday 23 May 2026 12:53 AM IST
മീ​ന​ങ്ങാ​ടി​ ​ഒ​ര​പ്പു​വ​യ​ലി​ൽ​ ​ക​ടു​വ​യെ​ ​പി​ടി​കൂ​ടാ​ൻ​ ​വ​നം​ ​വ​കു​പ്പ് ​കൂ​ട് ​സ്ഥാ​പി​ച്ച​പ്പോൾ

മീനങ്ങാടി: ഒരു മാസക്കാലമായി ജനവാസമേഖലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ മീനങ്ങാടി ഒരപ്പുവയലിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒരപ്പുവയൽ, പാലക്കാമൂല കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അരിമുളയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവ ഭീതി പരത്തുന്നത്. പട്ടാപ്പകൽ കടുവ ഇറങ്ങിയിട്ടും പിടികൂടാൻ നടപടി ഉണ്ടായിരുന്നില്ല. നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടയിലാണ് കൂട് സ്ഥാപിക്കുവാൻ വനവകുപ്പ് തയ്യാറായത്. കോളനിപടിക്ക് സമീപമുള്ള സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ജനവാസമേഖലയിൽ തുടർച്ചയായി കടുവയുടെ കാൽപ്പാടുകൾ കാണാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്. കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.