മറഞ്ഞത് കായിക രംഗത്തെ ജനകീയ സംഘാടകൻ

Sunday 31 May 2026 12:02 AM IST
അ​ന്ത​രി​ച്ച​ ​സി.​പി.​എം​ ​നേ​താ​വ് ​ടി.​പി​ ​ദാ​സ​ന്റെ​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​അ​ന്ത്യാ​ഭി​വാ​ദ്യ​മ​ർ​​​​​​​​​​​​​​​പ്പി​ക്കു​ന്നു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം​ ​മെ​ഹ​ബൂ​ബ്,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​എ​ ​പ്ര​ദീ​പ്കു​മാ​ർ,​ ​പി​ ​മോ​ഹ​ന​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

കോ​ഴി​ക്കോ​ട്:​ ​ടി.​പി​ ​ദാ​സ​ന്റെ​ ​വേ​ർ​പാ​ടി​ലൂ​ടെ​ ​കോ​ഴി​ക്കോ​ടി​ന് ​ന​ഷ്ട​മാ​യ​ത് ​കാ​യി​ക,​ ​ക​ലാ​ ​സാം​സ്കാ​രി​ക​ ​രം​ഗ​ത്തെ​ ​ജ​ന​കീ​യ​നാ​യ​ ​സം​ഘാ​ട​ക​ൻ.​ ​കോ​ഴി​ക്കോ​ട്ടെ​ ​ക​ലാ​ ​സാം​സ്കാ​രി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​നി​റ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു​ ​എ​ന്നും​ ​ടി.​പി.​ ​വേ​ദി​യി​ലേ​ക്ക് ​ക്ഷ​ണി​ച്ചാ​ലും​ ​സ​ദ​സി​ൽ​ ​ഇ​രി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്ന​താ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശൈ​ലി. സ്പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യി​രി​ക്കെ​ 43​ ​ഓ​ളം​ ​കാ​യി​ക​ ​സം​ഘ​ട​ന​ക​ളു​ള്ള​തി​ൽ​ ​ഭൂ​രി​ഭാ​ഗ​ത്തി​നും​ ​അം​ഗീ​കാ​രം​ ​ന​ൽ​കാ​നാ​യ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​ട്ട​മാ​ണെ​ന്ന് ​സ്പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​യു​ന്നു.​ ​എ​ല്ലാ​വ​രെ​യും​ ​ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​ ​സ​മീ​പ​നം​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ​ക്കും​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​പ്ര​ചോ​ദ​ന​മാ​യി.​ ​കോ​ഴി​ക്കോ​ട്ട് ​നാ​ഷ​ണ​ൽ​ ​ഗെ​യിം​സ് ​ന​ട​ന്ന​ ​കാ​ല​ത്ത് ​സി​ന്ത​റ്റി​ക് ​ട്രാ​ക്ക് ​ഉ​ണ്ടാ​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്കു​ ​വ​ഹി​ച്ചു.​ ​കോ​ഴി​ക്കോ​ട്ട് ​സാ​യി​ ​സെ​ന്റ​ർ​ ​കൊ​ണ്ടു​വ​രു​ന്ന​തി​ലും​ ​മു​ഖ്യ​ ​സം​ഘാ​ട​ക​ൻ​ ​ടി.​പി​ ​ദാ​സ​നാ​യി​രു​ന്നു. മേ​യ​റാ​യി​രി​ക്കെ​ ​ക​ലാ​ ​സാം​സ്കാ​രി​ക​ ​സം​ഘ​ട​ന​ക​ളെ​യും​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ഏ​റെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ ​സം​ഗീ​ത​ത്തി​ലും​ ​നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​ലും​ ​താ​ത്പ​ര്യം​ ​കാ​ട്ടി​യ​ ​അ​ദ്ദേ​ഹം​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​നേ​താ​വു​മാ​യി.​ ​ബാ​ബു​രാ​ജി​ന്റെ​ ​പാ​ട്ടു​ക​ളോ​ടു​ള്ള​ ​പ്ര​ത്യേ​ക​ ​താ​ത്പ​ര്യ​മാ​യി​രു​ന്നു​ ​ബാ​ബു​രാ​ജ് ​മ്യൂ​സി​ക് ​അ​ക്കാ​ഡ​മി​യു​ടെ​ ​പി​റ​വി​ക്കു​ ​പി​ന്നി​ൽ.​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ദീ​ർ​ഘ​കാ​ലം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഒ​ട്ടേ​റെ​ ​സം​ഗീ​ത​ ​പ്രേ​മി​ക​ൾ​ക്കും​ ​പാ​ട്ടു​കാ​ർ​ക്ക് ​അ​ക്കാ​ഡ​മി​ ​വേ​ദി​യൊ​രു​ക്കി.​ ​ത​നി​ക്ക് ​വ​ശ​മി​ല്ലാ​ത്ത​ ​മേ​ഖ​ല​യാ​യി​ട്ടും​ ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ ​മ​ടി​ ​കാ​ണി​ച്ചി​ല്ല.​ ​കോ​ഴി​ക്കോ​ടി​ന് ​അ​ത്ത​ര​ത്തി​ൽ​ ​മ​റ്റൊ​രു​ ​മേ​യ​ർ​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​യു​ന്നു. അശോകപുരം ശാന്തി നഗറിലെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കാൻ സി. പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,​ കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം,​ ജില്ലാ സെക്രട്ടറി എം.മെഹബൂബ്‌, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.പ്രദീപ്‌കുമാർ, പി. മോഹനൻ,​ ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ സി.പി മുസാഫിർ അഹമ്മദ്‌, പി.നിഖിൽ, ഏരിയ സെക്രട്ടിമാരായ എം.അജയകുമാർ, കെ.ബൈജു,​ മേയർ ഒ.സദാശിവൻ, കെ.ജയന്ത്‌ എം.എൽ.എ, മുൻ എം.എൽ.എമാരായ വി.കെ.സി മമ്മദ്‌കോയ, തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ എത്തി.

വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവ്

ടി.പി ദാസന്റെ വേർപാടിലൂടെ മികച്ച നേതാവിനെയാണ് കോഴിക്കോടിന് നഷ്ടമായത്. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. കെ.എസ്.വൈ.എഫ്. പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ‌ടൂറിസം ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടറുമായിരുന്നു. കല സംഘടനയുടെ അദ്ധ്യക്ഷനെന്ന നിലയിലും ശ്രദ്ധേയനായി.

നാ​ടി​നെ​ ​ചേ​ർ​ത്തു​പി​ടി​ച്ച​ ​ഭ​ര​ണാ​ധി​കാ​രി

കോ​ഴി​ക്കോ​ട്:​ ​ന​ഗ​ര​ത്തെ​ ​വി​ക​സ​ന​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്തി​യ​ ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു​ ​മു​ൻ​ ​മേ​യ​ർ​ ​കൂ​ടി​യാ​യ​ ​ടി.​പി.​ ​ദാ​സ​ൻ​ ​വി​ക​സ​ന​ത്തെ​യും​ ​ജ​ന​ങ്ങ​ളേ​യും​ ​ഒ​രു​പോ​ലെ​ ​ചേ​ർ​ത്തു​പി​ടി​ച്ച​ ​നേ​താ​വാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ മേ​യ​റാ​യി​രു​ന്ന​പ്പോ​ൾ​ ​ന​ഗ​ര​ഭ​ര​ണ​ത്തെ​ ​ജ​ന​കീ​യ​മാ​ക്കാ​നും​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​ജ​ന​കീ​യ​ ​മു​ഖം​ ​ന​ൽ​കാ​നും​ ​ശ്ര​ദ്ധി​ച്ചു.​ ​ന​ഗ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​വി​ക​സ​ന​ത്തി​നൊ​പ്പം​ ​സാം​സ്കാ​രി​ക​ ​വ​ള​ർ​ച്ച​യ്ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി.​ ​ഇ​ന്ന് ​കോ​ഴി​ക്കോ​ടി​ന്റെ​ ​സാ​ഹി​ത്യ​ന​ഗ​ര​മെ​ന്ന​ ​ഖ്യാ​തി​യ്ക്ക് ​അ​ടി​ത്ത​റ​ ​പാ​കി.​ ​കു​റ്റ്യാ​ടി​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഡ്വ.​ ​ശ​ങ്ക​ര​നു​ശേ​ഷം​ ​ഗ്രാ​മ​ത്തി​ൽ​ ​നി​ന്നെ​ത്തി​ ​ന​ഗ​ര​പി​താ​വാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ 1992​-93,​ 1993​-94​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ര​ണ്ട് ​ത​വ​ണ​ ​മേ​യ​റാ​യി.​ ​ അ​ദ്ധ്യാ​പ​ക​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്ന് ​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ​ക​ട​ന്നു​വ​ന്ന​ ​അ​ദ്ദേ​ഹം​ ​യു​വ​ജ​ന,​ ​കാ​യി​ക,​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​ക​ളി​ലും​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ ​മേ​യ​ർ​ ​പ​ദ​വി​ ​ഒ​ഴി​ഞ്ഞ​ ​ശേ​ഷ​വും​ ​മു​ൻ​ ​മേ​യേ​ഴ്സ് ​ഫോ​റം​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ന​ഗ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി.