പൊന്നാനി കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും
Thursday 13 March 2025 2:25 AM IST
മലപ്പുറം: പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് പരിശീലന യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പി.നന്ദകുമാർ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിക്കും. കുറഞ്ഞ ചെലവിൽ ഗുണ നിലവാരമുള്ളതും ശാസ്ത്രീയവുമായ ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കുകയും പുതിയ ഡ്രൈവിംഗ് സംസ്‌കാരം വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് കെ.എസ്.ആർ.ടി.സിയുടെ പരിശീലന കേന്ദ്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എസ്.സി, എസ്.ടി വിഭാഗത്തിന് പരിശീലനത്തിൽ 20 ശതമാനം ഫീസിളവ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0494 2666397.