കെ. കരുണാകരപിള്ളയെ അനുസ്മരിച്ചു

Sunday 03 May 2026 12:33 AM IST
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരപിള്ളയുടെ 9ാം ചരമ വാർഷിക ദിനാചരണം ഡി. സി. സി. സെക്രട്ടറി പി. സി. വേലായുധൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മുൻ സംസ്ഥാന പ്രസിഡന്റ് കെ. കരുണാകരപിള്ളയുടെ ഒമ്പതാം ചരമ വാർഷികം കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആചരിച്ചു. ഡി. സി. സി. ഹാളിൽ നടന്ന അനുസ്മരണയോഗം ഡി.സി.സി സെക്രട്ടറി പി.സി. വേലായുധൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. എ. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. രാമചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ജി. ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. പി. ശ്രീധരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനൻ, കെ.കെ. രാധാകൃഷ്ണൻ, സി. പി. ജോൺ, രായിൻകുട്ടി, പ്രശാന്ത്, സലാം, മോഹനൻ പടിഞ്ഞാറ്റുമുറി, എം. നാരായണൻ, ബെന്നി എന്നിവർ സംസാരിച്ചു.