ഫ്ളാഗ് ഓഫ് ചെയ്തു
Friday 08 May 2026 12:53 AM IST
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ഖര മാലിന്യ പരിപാലനത്തിന് കേരള സ്റ്റേറ്റ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് മുഖേന വാങ്ങിയ രണ്ട് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയർമാൻ യു.കെ.മമ്മദിശ നിർവഹിച്ചു. 23.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങിയത്. ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭ ചുറ്റുമതിലിൽ നിർമ്മിച്ച ഐ.ഇ.സി ചുമർചിത്രങ്ങളും ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി എൽ.ഇ.ഡി സൗകര്യമുള്ള വാഹനങ്ങൾ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ അഞ്ച് ദിവസത്തേക്ക് പ്രചാരണയാത്ര നടത്തും.