പുസ്തക പ്രകാശനം
Tuesday 12 May 2026 1:24 AM IST
പെരിന്തൽമണ്ണ: അദ്ധ്യാപകനും കവിയുമായ സുരേഷ് ചെമ്പത്തിന്റെ മുത്താരംകുന്ന് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. പെരിന്തൽമണ്ണ അദ്ധ്യാപക സഹകരണ സംഘം ഹാളിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ സി.വാസുദേവനിൽ നിന്ന് മണ്ണാർക്കാട് തഹസിൽദാർ എ.വേണുഗോപാൽ പുസ്തകം ഏറ്റുവാങ്ങി. ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി.ശശികുമാർ അദ്ധ്യക്ഷനായിരുന്നു. മുൻ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ആമുഖ സംഭാഷണം നടത്തി. ഡോ.എസ് സഞ്ജയ് പുസ്തക പരിചയം നടത്തി.