വായനക്കളരി സംഘടിപ്പിച്ചു

Thursday 21 May 2026 12:13 AM IST
നവജീവൻ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനക്കളരിയിൽ നിന്ന്

മലപ്പുറം: നവജീവൻ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി സംഘടിപ്പിച്ചു. ബാലതാരം ആത്രേയ് ഉദ്ഘാടനം നിർവഹിച്ചു. എം.കെ.എസ് വള്ളിക്കുന്നിന്റെ നേതൃത്വത്തിൽ 'നാടൻപാട്ടുകളിലൂടെ', എഴുത്തുകാരിയായ ഇ.എൻ.ശ്രീജയുടെ നേതൃത്വത്തിൽ 'മലയാള ഭാഷാകളരി', മനു വിശ്വനാഥ് നയിച്ച ക്രിയേറ്റീവ് ഡ്രാമ സെഷനുകൾ നടന്നു. വിത്തും കൈക്കോട്ടും സെഷന്റെ ഭാഗമായി കൃഷിഭവൻ സന്ദർശനം നടത്തി. പരപ്പനങ്ങാടി ചിറമംഗലം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഗിരിജ, കൃഷി അസിസ്റ്റന്റ് ലസി കൃഷി രീതികളെ കുറിച്ച് വിശദീകരിച്ചു. ബാലവേദി കൺവീനർ ഷിഫ്സില അദ്ധ്യക്ഷയായി. വായനശാല സെക്രട്ടറി കെ.മനീഷ്, പ്രസിഡന്റ് വിനോദ് തള്ളശ്ശേരി, കൗൺസിലർ ഉണ്ണികൃഷ്ണൻ കേലച്ചംകണ്ടി, സംസാരിച്ചു.