ബാലസഭ സമ്മർ ഫെസ്റ്റിവൽ

Thursday 21 May 2026 12:21 AM IST
ബാലസഭ സമ്മർ ഫെസ്റ്റിവൽ ക്യാമ്പിന്റെ ആദ്യ ദിന പരിപാടി ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.ഷഹീനമോൾ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: ഏലംകുളം ഗ്രാമപഞ്ചായത്ത് മോഡൽ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ സമ്മർ ഫെസ്റ്റിവൽ ക്യാമ്പിന് തുടക്കമായി. ആദ്യ ദിന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.ഷഹീനമോൾ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.സ്വപ്ന അദ്ധ്യക്ഷയായി. കുട്ടികളുടെ പങ്കാളിത്തം, കലാപരിപാടികൾ, ഗ്രൂപ്പ് ആക്റ്റിവിറ്റികൾ, പഠന വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് കോർഡിനേറ്റർമാരായ രമ്യ, സ്മിത, ജീന, ജിനി കമ്മ്യൂണിറ്റി കൗൺസിലർ അനീന, വിവിധ വാർഡുകളിലെ സി.ഡി.എസ് അംഗങ്ങൾ പങ്കാളികളായി. നേതൃത്വപാടവം, ആശയവിനിമയ കഴിവ്, കൂട്ടായ്മ, ആത്മവിശ്വാസം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തി.