വിമാന ടിക്കറ്റ് കൈമറി
Saturday 23 May 2026 12:47 AM IST
പൊന്നാനി: കടവനാട് ഗവ.ഫിഷറീസ് യു,പി സ്‌കൂളിൽ നടപ്പാക്കിയ ഗ്യാലക്സി ടാലന്റ് സ്‌കോളർഷിപ്പ് പദ്ധതിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സ്‌പോൺസർ ചെയ്ത വിമാന യാത്രയുടെ ടിക്കറ്റ് കൈമാറി. പൊന്നാനി നഗരസഭാ ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സി.വി.സുധ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.എ.ശ്രീരാജ് അദ്ധ്യക്ഷനായി. മികച്ച വിജയം നേടിയ യു.പി വിദ്യാർത്ഥികളായ അഞ്ച് പേർക്കാണ് ബംഗ്ലൂരിലേക്കും തിരിച്ചും വിമാനയാത്ര ഒരുക്കുന്നത്. എ.അഞ്ജന, പി.വി.മുഹമദ് ഇഷാൻ, പി.സ്മൃതി രമേഷ്, കെ.എസ്.പവിത്ര, ടി.കെ.ജന്നത്ത് എന്നിവർക്കാണ് 23ന് വിമാന യാത്ര.