ദാഹജലകേന്ദ്രം
Thursday 13 March 2025 1:10 AM IST
കഞ്ചിക്കോട്: കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യം പരിഗണിച്ച് സി.ഐ.ടി.യു കഞ്ചിക്കോട് വ്യവസായ മേഖലയിൽ ദാഹജലകേന്ദ്രം തുടങ്ങി. താലൂക്ക് എൻജിനീയറിംഗ് യൂണിയന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ദാഹജല കേന്ദ്രം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജോയന്റ് സെക്രട്ടറി കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ എം.സുഭാഷ്, എൻ.ചൊക്കനാഥൻ, എസ്.സജിത്ത്, എം.ശിവദാസ്, എം.ബിനുകുമാർ, സി.ജയകുമാർ, കെ.സി.അനിൽകുമാർ, പുരുഷോത്തമ കൈമൾ, സൻജീവ് എന്നിവർ സംസാരിച്ചു. കഞ്ചിക്കോട് മേഖലയിൽ 15 സ്ഥലങ്ങളിൽ കൂടി ദാഹജല കേന്ദ്രങ്ങൾ തുടങ്ങാൻ സി.ഐ.ടി.യു തീരുമാനിച്ചു.