റാലി സംഘടിപ്പിച്ചു

Saturday 29 March 2025 1:50 AM IST
സി.ഐ.ടി.യു.വി.നു കീഴിലുള്ള സ്‌കീം വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സ്‌കീം വർക്കേഴ്സിനെ കേന്ദ്രസർക്കാർ തൊഴിലാളികളായി അംഗീകരിച്ച് ആനുകൂല്യങ്ങളും വേതനവും നൽകണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു.വിനു കീഴിലുള്ള സ്‌കീം വർക്കർമാരുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആശവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്നും എ.കെ.ബാലൻ പറഞ്ഞു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.സരള അദ്ധ്യക്ഷയായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ, പ്രസിഡന്റ് പി.എൻമോഹനൻ, ട്രഷറർ ടി.കെ.നൗഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.പ്രഭാകരൻ എം.എൽ.എ, ടി.കെ.അച്ച്യുതൻ, സി.അംബിക, എൽ.ഇന്ദിര എന്നിവർ സംസാരിച്ചു.