കാമ്പയിൻ നടത്തി

Saturday 09 May 2026 1:52 AM IST
ശിശു വികസന വകുപ്പിന് കീഴിൽ കപ്പൂർ പഞ്ചായത്തിൽ പോഷൻ പക്വാഡ കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: ശിശു വികസന വകുപ്പിന് കീഴിൽ കപ്പൂർ പഞ്ചായത്തിൽ പോഷൻ പക്വാഡ കാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്ന കാമ്പയിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. അലി കുമരനല്ലൂർ, വി.പി.ഫാത്തിമ, കെ.സ്മിത, ഷരീഫ് അന്നിക്കര, കെ.ഷിഹാബ്, പി.കെ.റഹീന, ടി.ടി.നസീമ, ഡോ. ഷഹീമ ഷറഫുദീൻ, ടി.വി.തമന്ന ഫാസിൽ, കെ.സുനിത, പി .ഉഷ, ദിവ്യ, എം.ഷഹർബാൻ തുടങ്ങിയവർ സംസാരിച്ചു.