സ്‌പെഷ്യൽ ട്രെയിൻ
Saturday 09 May 2026 1:56 AM IST
പാലക്കാട്: ഈ മാസം 23 വരെ അനുവദിച്ചിരുന്ന ഹൈദരാബാദ്-കൊല്ലം പ്രതിവാര സ്‌പെഷ്യൽ ട്രെയിനിന്റെ(നമ്പർ-07193/94) സർവീസ് ജൂൺ 27 വരെ ദീർഘിപ്പിച്ചു. ഈ ട്രെയിനിന്റെ മടക്ക സർവീസ് ജൂൺ 29 വരെയും ദീർഘിപ്പിച്ചു. ഇതോടെ ഇരുവശത്തേക്കുമായി 10 ട്രിപ്പുകൾ അധികമായി ലഭിക്കും. ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്ന് കൊല്ലത്തേക്കും തിങ്കളാഴ്ചകളിൽ കൊല്ലത്തു നിന്ന് ഹൈദരാബാദിലേക്കുമാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. ഈ റൂട്ടിലെ യാത്രാത്തിരക്ക് പരിഗണിച്ചാണ് സർവീസ് ദീർഘിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു.