ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

Monday 11 May 2026 11:08 PM IST

ശ്രീകൃഷ്ണപുരം: പെരുമാങ്ങോട് വിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കിഴക്കേടം രാമൻ നമ്പൂതിരി, വേണുഗോപാലൻ പർത്താനത്ത് ഇല്ലം എന്നിവരാണ് യജ്ഞാചര്യർ. പെരുമനം വിജയൻ നമ്പൂതിരിയാണ് സഹാചര്യൻ. മാഹാത്മ്യ പാരായണം, വേദസൂക്ത ജപം, കൂട്ടപ്രാർത്ഥന ഉണ്ടായി. ദിവസേന രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് പാരായണവും പ്രഭാഷണവും. യജ്ഞ നാളുകളിൽ വൈകിട്ട് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ ഉപദേവനായ ശാസ്താവിന്റെ പ്രതിഷ്ഠാദിനം 16 ന് ആഘോഷിക്കും. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി ഈക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ ഏഴരക്ക് പെരുമാങ്ങോട് സംഗീതോത്സവത്തിന് തുടക്കമാകും. ഒൻപതിന് പഞ്ചകീർത്തനാലാപനവും, വൈകിട്ട് ആറരക്ക് കിർമ്മീരവധം കഥകളിയും ഉണ്ടാകും.16 ന് നടക്കുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12 ന് മുൻപായി ക്ഷേത്രം ഓഫീസിലോ 9447879925 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.