ജനറൽ ബോഡി

Wednesday 13 May 2026 1:17 AM IST
കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ പാലക്കാട് താലൂക്ക് ജനറൽ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ പാലക്കാട് താലൂക്ക് ജനറൽ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.ശിവകുമാർ, കെ.വിജയൻ, താലൂക്ക് രക്ഷാധികാരി ലത്തീഫ് ഹാജി, കൺവീനർ സി.റിയാസ് എന്നിവർ സംസാരിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി ഹിഷാം മയിലാടി റിപ്പോർട്ടും ട്രഷറർ എം.എം.ഫിറോസ് കണക്കും അവതരിപ്പിച്ചു.