കൂടിക്കാഴ്ച 22 ന്
Sunday 17 May 2026 1:31 AM IST
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എം.ആർ.എസ്/ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒഴിവുള്ള വാർഡൻ തസ്തികകളിലേക്ക് മേയ് 22 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും. കോട്ടായി, തച്ചമ്പാറ, കുമരനെല്ലൂർ എന്നീ ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്കും മുണ്ടൂർ, കൊഴിഞ്ഞാമ്പാറ, കാരാക്കുറിശ്ശി, ഷൊർണ്ണൂർ, ആലത്തൂർ, തൃത്താല എം.ആർ.എസ് പെൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എസ്.എസ്.എൽ.സി/ തത്തുല്യം, ഒരുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് സ്ത്രീകൾക്കും ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷൻമാർക്കും അപേക്ഷിക്കാം. ഫോൺ: 0491 2505005.