ബോധവത്കരണ ക്ലാസ്
Sunday 17 May 2026 1:32 AM IST
പാലക്കാട്: ജില്ലയിലെ അട്ടപ്പാടി അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ അങ്കണവാടി പ്രവർത്തകർക്കും എസ്.ടി പ്രമോട്ടർമാർക്കുമായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ മിനിമോൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി നേതൃത്വം നൽകി. ഭക്ഷ്യ കമ്മിഷൻ ജില്ലാ കോഓർഡിനേറ്റർ വിജയകുമാർ, അട്ടപ്പാടി ഐ.സി.ഡി.എസ് പ്രൊജക്ട് സി.ഡി.പി.ഒ കെ.ശ്രീലത, ജൂനിയർ സൂപ്രണ്ട് ജി.സുനിൽ കുമാർ, മേരി മാനസ, സുഭാഷിണി, ഫനിഷ ബേബി തുടങ്ങിയവർ പങ്കെടുത്തു.