നടപടി സ്വീകരിക്കും
Tuesday 21 January 2025 11:26 PM IST
പത്തനംതിട്ട : തീവ്രത കൂടിയ ഹെഡ്ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആർ.ടി.ഒയുടെ നേതൃത്വത്തിൽ വാഹന പരിശോധന കർശനമാക്കി. റോഡ് സുരക്ഷയ്ക്കായി മോട്ടർ വാഹനവകുപ്പ് എല്ലാ വർഷവും ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും വാഹന അപകടങ്ങൾ വർദ്ധിക്കുന്നു. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ, സൈലൻസറുകൾ എന്നിവ ബധിരതയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിന്ന് നല്ല റോഡ് സംസ്കാരം നടപ്പാക്കുന്നതിന് ഡ്രൈവർമാർ സഹകരിക്കണമെന്ന് ആർ.ടി.ഒ എച്ച്. അൻസാരി അറിയിച്ചു.