നൈപുണ്യ പരിശീലന ക്ലാസ് 

Thursday 13 March 2025 12:29 AM IST

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി.കെ നിർവഹിച്ചു. ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന യുവതികൾക്കും യുവാക്കൾക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അസാപ് വഴി നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലാണ് പരിശീലനം നൽകുന്നത്. തുടക്കത്തിൽ 20 പേർക്കാണ് പരിശീലനം. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കവിത വിഷയം അവതരിപ്പിച്ചു.