കരക്കാരുടെ ഉത്സവം തുടങ്ങി
Thursday 13 March 2025 12:31 AM IST
കോന്നി: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിലെ കരകളുടെ ഉത്സവം തുടങ്ങി. താഴം, ഏറം നല്ലൂർ, ഇടനാട്ട് എന്നീ കരകളുടെ ഉത്സവമാണ് നടക്കുന്നത്. ഇന്നലെ വൈകിട്ട് 5 ന് താഴംകരയുടെ വിളംബര ഘോഷയാത്ര നടന്നു. ഇന്നലെ വൈകിട്ട് 6: 30ന് കാഴ്ചശ്രീബലിയും സേവയും നടന്നു . ദേവീചൈതന്യം തിടമ്പിലാവാഹിച്ച് ആനപ്പുറത്ത് എഴുന്നെള്ളിച്ചായിരുന്നു സേവ. ഈ സമയം നെൽപ്പറ, അരിപ്പറ, അൻപൊലി എന്നിവ സമർപ്പിക്കാനുള്ള അവസരമുണ്ട്. രാത്രി 8.30 വരെ സേവയും കാഴ്ചശ്രീബലിയും തുടരും. ഇന്നലെ രാത്രി 9 ന് ജീവിതയിൽ ദേവിയെ പുറത്തേക്ക് എഴുന്നെള്ളിച്ചു.