പഠനോത്സവം ഉദ്ഘാടനം
Thursday 13 March 2025 12:37 AM IST
പന്തളം: മുൻസിപ്പൽ തല പഠനോത്സവം പൂഴിക്കാട് ഗവ.യു.പി സ്കൂളിൽ നഗരസഭ വൈസ് ചെയർപേഴ്സൺ രമ്യ യു. ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ സീന കെ, രാധ വിജയകുമാർ,അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, ലസിത എന്നിവർ പങ്കെടുത്തു പന്തളം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ദീപു കെ പദ്ധതി വിശദീകരണം നടത്തി.പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷ പി. മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ എച്ച് എം സി. സുദർശനൻ പിള്ള നന്ദി പറഞ്ഞു.