യോഗത്തിൽ പങ്കെടുത്തു
Saturday 29 March 2025 12:44 AM IST
പത്തനംതിട്ട: കോൺഗ്രസ് ആസ്ഥാനമായ ഡൽഹി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിൽ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കേരളത്തിൽ നിന്നുള്ള മറ്റ് പ്രസിഡന്റുമാരോടൊപ്പം പങ്കെടുത്തു. പത്തനംതിട്ട ഡി.സി.സി യുടെ കഴിഞ്ഞ മൂന്നര വർഷത്തെ പ്രവർത്തന റിപ്പോർട്ട് അദ്ദേഹം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്ക് കൈമാറി.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കുടുംബ സംഗമങ്ങൾ, സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരായി നടത്തിയ സമരപരിപാടികൾ എന്നിവ വിശദീകരിച്ചു.