താമസമില്ലാത്ത വീട്ടിൽ പെരുമ്പാമ്പുകളും പത്ത് കുഞ്ഞുങ്ങളും മുട്ടകളും

Saturday 29 March 2025 12:50 AM IST

കൊടുമൺ: ആൾതാമസം ഇല്ലാത്ത വീട്ടി​ലെ ഷെഡിൽ നിന്ന് രണ്ടു വലി​യ പെരുമ്പാമ്പുകൾക്കൊപ്പം പത്ത് കുഞ്ഞുങ്ങളെയും മുട്ടകളും കണ്ടെത്തി. കൊടുമൺ പഴയ പൊലിസ് സ്റ്റേഷൻ ജംഗ്ഷനിൽ ഐക്കാട് റോഡികി​ലെ വീട്ടി​ലാണ് ഇവയെ കണ്ടെത്തി​യത്. മുൻപ് ഒരുവൃദ്ധ ഈ ഷെഡിൽ താമസി​ച്ചി​രുന്നു. ഒരുമാസം മുൻപാണ് ഇവർ മരിച്ചത്. ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചതി​നെ തുടർന്ന് പൊലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനേയും കുഞ്ഞുങ്ങളേയും പിടികൂടി​. സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലൂടെ എത്തി​യ പെരുമ്പാമ്പ് ഷെഡിൽ​ മുട്ടയിട്ടതാകാമെന്നാണ് കരുതുന്നത്.