എൽ.ഡി.എഫ് ശുചിത്വ ദിനാചരണം 30ന്
Saturday 29 March 2025 12:03 AM IST
പത്തനംതിട്ട : മാർച്ച് 31ന് സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എൽ.ഡി.എഫ് ജില്ലാകമ്മിറ്റി 30ന് ശുചിത്വ ദിനമായി ആചരിക്കും. മുഴുവൻ വാർഡുകളിലും അന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
യോഗത്തിൽ പ്രൊഫ.വറുഗീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, രാജു ഏബ്രഹാം, അലക്സ് കണ്ണമല , കെ.പി.ഉദയഭാനു , കെ.ജി.രതീഷ് കുമാർ, സജി അലക്സ്, മാത്യൂസ് ജോർജ്, ബി.ഷാഹുൽ ഹമീദ്, സാജു അലക്സാണ്ടർ, ജോ എണ്ണക്കാട്, നിസാർ നൂർമഹൽ, ചെറിയാൻ ജോർജ് തമ്പു , സുമേഷ് ഐശ്വര്യ, പി.പി.ജോർജ് കുട്ടി, ഏബ്രഹാം വാഴയിൽ, പി.ജെ.അജയകുമാർ, ജോജോ കോവൂർ, വിജോയ് അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.