കോഴ്‌സുകളുടെ ഉദ്ഘാടനം

Saturday 29 March 2025 12:04 AM IST

അടൂർ : ലഹരിക്കെതിരെയുള്ള പോരാട്ടം ക്യാമ്പസുകളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ ലഹരി വ്യാപനത്തിനുമുള്ള കാരണമാണെന്നും അതിനാൽ തൊഴിൽ അധിഷ്ഠിത പഠനത്തിന് മുൻഗണന നൽകണമെന്നും സംസ്ഥാന ജി എസ് ടി വിഭാഗം ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മി​ഷണർ റോഷൻ ഷാ അഭിപ്രായപ്പെട്ടു. അടൂർ സെന്റ് സിറിൾസ് കോളേജിൽ ലഹരി വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങളുടെയും തൊഴിൽ അധിഷ്ഠിത കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ ഷാനവാസ്‌ കെ.എച്ച് അനുമോദി​ച്ചു. പ്രിൻസിപ്പൽ ഡോ.സൂസൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.