കെട്ടിടത്തിന്റെ ഉദ്ഘാടനം

Saturday 14 March 2026 12:32 AM IST

റാന്നി : 1.57 കോടി രൂപ ചെലവിൽ പഴവങ്ങാടി മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് ഓൺലൈനായി നിർവഹിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു വയറംമരുതി, സ്വാഗതസംഘം കൺവീനർ വി.കെ.സണ്ണി, പ്രസാദ് എൻ.ഭാസ്കരൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി, മെഡിക്കൽ ഓഫീസർ രേഷ്മ കെ.കണ്ണൻ, മോനായി പുന്നൂസ്, അനി സുരേഷ്, ബിനിറ്റ് മാത്യു എന്നിവർ സംസാരിച്ചു.